ഹജ്ജ് 2020 അപേക്ഷകർക്ക് യാത്ര റദ്ദാക്കാൻ അനുമതി

ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ വ്യക്തത വരുത്താത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ അനുമതി നല്‍കിയത്

Saturday June 6th, 2020

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ അനുമതി നല്‍കി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അധികൃതരില്‍നിന്നും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് നിരവധി പേര്‍ മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഹജ്ജ് 2020 പുരോഗതി സംബന്ധിച്ച് സൗദി അധികൃതര്‍ ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഹജ്ജ് യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അവര്‍ അടച്ച തുക പൂര്‍ണമായും തിരിച്ച് നല്‍കാന്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്. ഇതിനായി ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ക്യാന്‍സലേഷന്‍ ഫോം പൂരിപ്പിച്ച് ബാങ്ക് പാസ് ബുക്കിന്റെയും ക്യാന്‍സല്‍ ചെയ്ത ചെക്കിന്റേയും കോപ്പി സഹിതം ceo.hajcommttiee@nic.in എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം