ബ്ലാക്ക്മാൻ ഭീതിയുടെ മറവിൽ ആർ.എസ്.എസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: പോപുലർ ഫ്രണ്ട്

സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ട് വരുന്നതിന് പകരം ആര്‍എസ്എസുകാരെ ആയുധങ്ങളുമായി കയറൂരി വിടുന്ന അവസ്ഥയ്ക്ക് പോലിസ് തടയിടണം.

Saturday June 6th, 2020

കണ്ണൂര്‍: ബ്ലാക്ക്മാന്‍ പ്രചാരണത്തിന്റെ മറവില്‍ പാനൂരും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസ്സുകാര്‍ നടത്തുന്ന പരാക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് പാനൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അര്‍ധരാത്രി മാരകായുധങ്ങളുമായി നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് സൈര്യ വിഹാരം നടത്തുകയാണ്. ക്രമസമാധാന പാലനം പോലിസിന്റെ ജോലിയാണ്.

വീടുകളിലെ ജനലിലും മറ്റും തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയും അതേസമയം, ഉടന്‍ തന്നെ വീട്ടിലേക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷകരായി ചമഞ്ഞെത്തുകയും ചെയ്യുന്ന സംഭവം ആര്‍എസ്എസ് സ്‌പോര്‍ണ്‍സേര്‍ഡ് നാടകമായിരിക്കാമെന്ന് നാട്ടുകാര്‍ക്കിടയില്‍ സംശയമുയര്‍ന്നിട്ടുണ്ട്. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ട് വരുന്നതിന് പകരം ആര്‍എസ്എസുകാരെ ആയുധങ്ങളുമായി കയറൂരി വിടുന്ന അവസ്ഥയ്ക്ക് പോലിസ് തടയിടണം. പ്രദേശവാസികളുടെ പരിഭ്രാന്തി നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം