ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരാണ് ബലാൽസംഗം ചെയ്തതെന്ന് യുവതി

അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും

Friday June 5th, 2020

തിരുവനന്തപുരം: ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കുട്ടികളും യുവതിയുടെ ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്. മൂന്ന് പേര്‍ കൂടി സംഭവത്തില്‍ കസ്റ്റഡിയിലായതായാണ് സൂചന. കടല്തീരത്തേക്ക് എന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം