ക്ലാസ് ചലഞ്ചിൽ പങ്കെടുക്കൂ, സായി ശ്വേതയെ പോലെ തിളങ്ങാം

മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്

Friday June 5th, 2020

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസെടുത്ത ടീച്ചര്‍മാര്‍ വൈറലായതിന് പിന്നാലെ ക്ലാസെടുക്കേണ്ട ടീച്ചര്‍മാരെ കണ്ടെത്താന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്. ക്ലാസെടുക്കാന്‍ കൂടുതല്‍ ടീച്ചര്‍മാര്‍ മുന്നോട്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. “ഒന്നാം ദിവസം ക്ലാസെടുത്ത സായി ശ്വേതയെ പോലെ തിളങ്ങണോ. സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും ഇതിന് അവസരം ലഭിക്കും. പക്ഷെ ക്ലാസ് ചലഞ്ചില്‍ വിജയിക്കണം.”

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളിൽ കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാനാണ് ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

3 മുതല്‍ 5 മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോ എടുത്ത് വാട്ട്സ് അപ് വഴിയോ ഇ മെയില്‍ വഴിയോ പൊതുവിദ്യാഭ്യാസ ഡയറകടറേറ്റിലേക്ക് അയക്കണം. സര്‍ക്കാര്‍, എയ്ഡഡ്, ടി ടി ഐ, ഡയറ്റ്, സമഗ്ര ശിക്ഷ തുടങ്ങി വിഭാഗങ്ങളിലെ എല്ലാവര്‍ക്കും ക്ലാസ് ചലഞ്ചില്‍ പങ്കെടുക്കാം. ക്ലാസ്സെടുക്കുന്ന അധ്യാപകരുടേയും സ്‌കൂളിന്റെയും പേര്, ക്ലാസ്സ്, വിഷയം എന്നിവയും രേഖപ്പെടുത്തണം.

വീഡിയോ അയക്കേണ്ട നമ്പര്‍ – 8547869946. ഇ മെയില്‍ വിലാസം – classchallenge.dge@gmail.com

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം