ഭർത്താവും കൂട്ടുകാരും യുവതിയെ മദ്യം നൽകി കൂട്ട ബലാൽസംഗം ചെയ്തു

Friday June 5th, 2020

തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും 4 മണിയോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ചു യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ വഴിയിൽ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തിൽ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം