ദേവികയുടെ മരണം ദുഃ​ഖകരമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യം ഒന്നുകൂടി ഊന്നി പറയുന്നു. ടിവിയൊ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും പാഠഭാഗങ്ങള്‍ നഷ്ടമാകില്ല. രണ്ടാഴ്ച ട്രെയലായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പിന്നീട് പുനഃസംപ്രേക്ഷണം ചെയ്യും.

Wednesday June 3rd, 2020

തിരുവനന്തപുരം: മല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ദേ​വി​ക​യു​ടെ മ​ര​ണം ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​വി​ക പ​ഠി​ച്ച സ്കൂ​ളി​ൽ 25 കു​ട്ടി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ്, ടി​വി സൗ​ക​ര്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ക്ലാ​സ് അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ വി​ളി​ച്ച് സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദേ​വി​ക​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഓ​ൺ​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക്ക് വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ എ​ല്ലാ വാ​ർ​ഡി​ലെ​യും കു​ട്ടി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​രി​പാ​ടി ത​യാ​റാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നമ്മുടെ സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് ഒന്നുമുതല്‍ 12ാം ക്ലാസുവരെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താതെയാണ് ഇത്. പ്ലസ് വണ്‍ പ്രവേശനം നടന്നിട്ടില്ല. ജൂണ്‍ മാസം കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്ന സമയമാണ്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. വിക്ടേഴ്‌സ് ചാനല്‍ വഴിയും വിക്ടേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും കുട്ടികളെ പഠിപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകര്യതയാണ് ഇതിന് ലഭിച്ചത്. പല ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നന്നായി ഇഷ്ടപ്പെട്ടുവെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നമുക്കുള്ളത്. ഓണ്‍ലൈനിനെ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യമാകും എന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നു. അധ്യാപകര്‍ തന്നെ കുട്ടികളും രക്ഷിതാക്കളും തമ്മില്‍ ബന്ധപ്പെടാനും പരിശോധന നടത്താനുമായിരുന്നു തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഈ കുട്ടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടതാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്. ചിലര്‍ക്ക് വീട്ടില്‍ ടിവി ഉണ്ടാകില്ല. മറ്റു ചിലര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കാന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍,പിടിഎ കുടുംബശ്രീ ഇവരെല്ലാവരുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങാണ് നടന്നുവരുന്നത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പഠന സൗകര്യം ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എംഎല്‍എമാരുടെയും പിന്തുണ നേടിയിരുന്നു. ഭരണ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എം.എല്‍.എമാര്‍ ഈ സംവിധാനം ഒരുക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. വായനശാല, അയല്‍പക്ക ക്ലാസുകള്‍, പ്രാദേശിക പ്രതിഭാ കേന്ദ്രം, ഊരുവിദ്യാകേന്ദ്രം, പ്രാദേശിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകളില്‍ കാണുന്നതിനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയ വിവരം കഴിഞ്ഞ പറഞ്ഞതാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവി സെറ്റുകള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും യുവജനസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേക്ഷണ കാര്യത്തിലും എല്ലാവര്‍ക്കും പഠനം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പറഞ്ഞതുമാണ്. ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേക്ഷണമാണ്. അപ്പോഴേക്കും എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാനാകും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് വരെയുള്ള താത്കാലിക പഠന സൗകര്യമാണ്. ഒരു മഹാമാരിയെ നേരിടുന്ന നാട് എത്ര നാളുകൊണ്ടാണ് പൂര്‍വ്വ സ്ഥിതിയിലാകുക എന്ന് പറയാനികില്ല. പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് അതിന് അവസരം വന്നാല്‍ അപ്പോള്‍ തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത് സ്‌കൂള്‍ പഠനത്തിന് സമാന്തരമോ ബദലോ അല്ല എന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇത്തരം ഒരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍കൊള്ളാതെ ഈപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് വീണ്ടും കാണാവുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കും. അതായത് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ നഷ്ടമാകാതെ അധ്യായനം നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് മലപ്പുറം ഇരുമ്പളിയം ഗവ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്. മരണം സംഭവിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമല്ലാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. പ്രഥമിക അന്വേഷണത്തില്‍ സ്‌കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ടിവി സൗകര്യങ്ങളില്ല എന്നു കണ്ടെത്തിയിരുന്നു. ദേവികയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹാരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുമ്പളിയം എജ്യൂക്കേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വെച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും കുട്ടികളുടെ പ്രായസങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മ പരിപാടി തയ്യാറാക്കിയിരുന്നു. സ്‌കൂള്‍ പിടിഎയും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ടിവി സൗകര്യം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.

കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യം ഒന്നുകൂടി ഊന്നി പറയുന്നു. ടിവിയൊ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും പാഠഭാഗങ്ങള്‍ നഷ്ടമാകില്ല. രണ്ടാഴ്ച ട്രെയലായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പിന്നീട് പുനഃസംപ്രേക്ഷണം ചെയ്യും. അവസാനത്തെ കുട്ടിയ്ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം