കോവിഡ് ലക്ഷണങ്ങളോടെ ചികിൽസക്കെത്തിയ ആൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

വാണിമേല് സ്വദേശിയായ പ്രവാസിക്കാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ ഗുളിക കഴിഞ്ഞ മാസം 27-ന് നല്‍കിയത്. രണ്ട് ഗുളിക കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധിച്ചതെന്ന് സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയുന്ന യുവാവ് പറഞ്ഞത്.

Wednesday June 3rd, 2020

കോഴിക്കോട്: കോവിഡ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. വാണിമേല് സ്വദേശിയായ പ്രവാസിക്കാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ ഗുളിക കഴിഞ്ഞ മാസം 27-ന് നല്‍കിയത്. രണ്ട് ഗുളിക കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധിച്ചതെന്ന് സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയുന്ന യുവാവ് പറഞ്ഞതായി മീഡിയവൺ  റിപോർട്ട് ചെയ്തു.

മെയ് 14നാണ് കോഴിക്കോട് വാണിമേല്‍ സ്വദേശിയായ 26കാരന്‍ നാട്ടിലെത്തിയത്. പിന്നീട് പെരിങ്ങളം സ്കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ സര്‍‌ക്കാര്‍ ക്വാറന്‍റൈനിലേക്ക് മാറി.26ആം തീയതി രോഗലക്ഷണം കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിറ്റേ ദിവസം ഡോക്ടര്‍ പരിശോധിച്ചതിന് ശേഷമാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്.രണ്ടെണ്ണം കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവാവ് പറയുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും ക്വാറന്‍റൈന്‍ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും ഒരു നടപടിയെടുത്തില്ലെന്ന് ആരോപിക്കുന്നു

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം