കോവിഡ് ലക്ഷണങ്ങളോടെ ചികിൽസയിലായിരുന്ന യുവതി മരിച്ചു

എടപ്പാൾ പൊറുക്കര സ്വദേശിനിയായ 26 വയസുകാരി ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Wednesday June 3rd, 2020

മലപ്പുറം: വിദേശത്ത് നിന്നെത്തി കോവിഡ് 19 ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയവെ മരിച്ച യുവതിയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. എടപ്പാൾ പൊറുക്കര സ്വദേശിനിയായ 26 വയസുകാരി ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

മെയ് 20ന് വിദേശത്ത് നിന്നെത്തിയ ഇവരെ അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മരണപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയ ഇവർ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും തുടർന്ന് മെയ് 22ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം