നിയമസഭാ മാധ്യമ പാസിന് അപേക്ഷിക്കാം

ബ്യൂറോയിൽ നിന്നും വിടുതൽ ചെയ്യുകയോ, നിയമസഭാ റിപ്പോർട്ടിംഗ് ചുമതല ഒഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അനുവദിച്ചിട്ടുള്ള സ്ഥിരം പാസ്സുകൾ സറണ്ടർ ചെയ്യുന്നതിന് ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Tuesday June 2nd, 2020

തിരുവനന്തപുരം: നിയമസഭാ റിപ്പോർട്ടിംഗിനുള്ള സ്ഥിരം മാധ്യമ പാസുകൾ പുതുക്കാൻ അപേക്ഷ ഇ-മെയിലായി സമർപ്പിക്കാം. സ്ഥിരം പാസുകൾ പുതുക്കി ലഭിക്കാൻ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ/മാധ്യമപ്രവർത്തകർ, നിശ്ചിത ഫോറത്തിലുള്ള അപേക്ഷ അടിയന്തിരമായി കേരള നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അപേക്ഷകൾ pressrelation@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇ-മെയിലിൽ നൽകണം. നിലവിൽ അനുവദിച്ചിട്ടുള്ള സ്ഥിരം പാസ്സുകൾ പുതുക്കിയ പാസ്സുകൾ വാങ്ങുന്നതിനു മുമ്പ് തിരിച്ചേല്പിക്കണം.

മാധ്യമ പ്രവർത്തകർ, പ്രവർത്തിച്ചു വരുന്ന സ്ഥാപനം അഥവാ ബ്യൂറോയിൽ നിന്നും വിടുതൽ ചെയ്യുകയോ, നിയമസഭാ റിപ്പോർട്ടിംഗ് ചുമതല ഒഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അനുവദിച്ചിട്ടുള്ള സ്ഥിരം പാസ്സുകൾ സറണ്ടർ ചെയ്യുന്നതിന് ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥിരം മാധ്യമ പാസുകൾ പുതുക്കുന്നതിനുള്ള അപേക്ഷാ ഫോറം കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (www.niyamasabha.org) ഡൗൺലോഡ് ചെയ്ത് ഫോട്ടോ സഹിതം മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഇ-മെയിലായി സമർപ്പിക്കണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം