ശാസ്ത്രജ്ഞന് കോവിഡ് 19; ഡല്‍ഹി ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു

Monday June 1st, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തേക്കാണ് ഐസിഎംആര്‍ അടച്ചിടുന്നെതാണ് ഔദ്യോഗിക വിവരം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐ.സി.എം.ആര്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹമുണ്ടായിരുന്നുവെന്നാണറിയുന്നത്. അതെ സമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം