ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്

Sunday May 31st, 2020

പാലക്കാട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശേരിയിലാണ് സംഭവം. 11 മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ആശുപത്രിയില്‍ലെത്തിച്ചെങ്കിലും മരിച്ചു.

ഈ വീട്ടില്‍ കുഞ്ഞിന്റെ പിതൃസഹോദരന്‍ കൊവിഡ് ബാധിതനായി ക്വാറന്റൈല്‍ കഴിയുകയാണ്. ഇന്‍ഡോറില്‍നിന്നെത്തിയ പിതാവ് ഹോം ക്വാറന്റൈനിലുമായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഫലം ലഭിച്ച ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം