മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിക്കാനുള്ള തീരുമാനം അനീതി: എസ് ഡി പി ഐ

നിർമാണ പ്രവർത്തികൾ സർക്കാരിൻ്റെ ഭരണഘടനാ ബാധ്യതയാണന്നിരിക്കെ ലക്ഷക്കണക്കിന് പാവങ്ങൾക്ക് അവകാശപ്പെട്ട ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്.

Saturday May 30th, 2020

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ വികസന പദ്ധതി എന്ന പേരിൽ സി എം ഡി ആർ എഫിൽ നിന്ന് ആയിരം കോടി രൂപ അനുവദിച്ച സർക്കാർ ഉത്തരവ് അനീതിയാണന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. റീ ബിൽഡ് കേരളാ ഇനീഷ്യേറ്റീവിൽ ഉൾപ്പെടാതെ പോയ റോഡുകളും നന്നാക്കുന്നതിന് ദുരിതാശ്വാസഫണ്ട് ഉപയോഗിക്കണമെന്ന് ഉത്തരവിൽ പ്രത്യേക നിർദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൻ്റെ വിശ്വാസ്യതയെ നഷ്ട്ടപ്പെടുത്തുന്നതാണ് ഇത്. നിർമാണ പ്രവർത്തികൾ സർക്കാരിൻ്റെ ഭരണഘടനാ ബാധ്യതയാണന്നിരിക്കെ ലക്ഷക്കണക്കിന് പാവങ്ങൾക്ക് അവകാശപ്പെട്ട ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. കോവിഡ് ദുരിതാശ്വാസത്തിന് ഇപ്പോൾ ശേഖരിക്കുന്ന പണം സർക്കാർ വകമാറ്റി ചെലവഴിക്കില്ലന്ന് ഒരു ഉറപ്പുമില്ല.

ഓരോ ദുരന്തങ്ങൾക്കും പ്രത്യേക അക്കൗണ്ട് വേണവെന്ന് എസ് ഡി പി ഐ നേരെത്തെ തന്നെ ആവിശ്യപ്പെട്ടതാണ്. ഉത്തരവ് പിൻവലിച്ചു ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തിരിച്ചു പിടിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം