കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്.

Thursday May 28th, 2020

കോഴിക്കോട് : ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്.

താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ ഓരോ ശരിപകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. നിയമം വിഷയത്തില്‍ ജൂണ്‍ രണ്ടിന് രാവിലെ 10.30നും മാനേജ്‌മെന്റ് വിഷയത്തില്‍ മൂന്നിന് ഉച്ചക്ക് രണ്ടിനുമാണ് ഇന്റര്‍വ്യൂ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം