മലപ്പുറത്ത് മരിച്ച പിഞ്ചുകുഞ്ഞിന് കോവിഡ് 19 ഇല്ലായിരുന്നു: മരണ കാരണം ചികിൽസാ പിഴവ്

കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ നൽകിയില്ല. ഇത് പിഴവ് മറിച്ചുവെക്കാനെന്ന് സംശയിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

Wednesday May 27th, 2020

മലപ്പുറം: മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ. കുഞ്ഞിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഏപ്രിൽ 24നാണ് മഞ്ചരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷ്റഫ്, ആഷിഫ ദമ്പതികളുടെ മകൾ നൈഹ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കുട്ടിയുടേത് കോവിഡ് മരണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും ന്യൂമോണിയയും ഹൃദ്രോഗവും ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നും കുടുംബം ആരോപിക്കുന്നു

കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ നൽകിയില്ല. ഇത് പിഴവ് മറിച്ചുവെക്കാനെന്ന് സംശയിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കോവിഡ് പരിശോധനാ ഫലം 28 മണിക്കൂർ വൈകിപ്പിച്ചെന്നും കുടുംബം ആരോപിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം