എറണാകുളം ബ്രോഡ്‌വേയിലും മാര്‍ക്കറ്റിലും മിന്നല്‍പരിശോധന; 20 പേര്‍ പിടിയില്‍

പരിശോധനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹോട്ടല്‍ ജീവനക്കാരെ ഉള്‍പ്പെടെ ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡീസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു.

Wednesday May 27th, 2020

എറണാകുളം: ബ്രോഡ്‌വേയിലും മാര്‍ക്കറ്റിലും പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയ തിരക്കുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഐ.ജി വിജയ് സാക്കറെ, ഡി.സി.പി പൂങ്കുഴലി, എ.സി.പി ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹോട്ടല്‍ ജീവനക്കാരെ ഉള്‍പ്പെടെ ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡീസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. പരിശോധനയുടെ ഭാഗമായി മാര്‍ക്കറ്റിലും ബ്രോഡ്‌വേയിലും മാസ്‌ക് ധരിക്കാതെ എത്തിയവര്‍ക്ക് മാസ്‌ക് വിതരണം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത കടയുടമകളെ പൊലീസ് താക്കീത് ചെയ്തു. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഐ.ജി വിജയ് സാക്കറെ അറിയിച്ചു.

English summary
Twenty people arrested in connection with lightning raids at Broadway and Market The police inspected the area after it was noticed that there was heavy traffic in these areas. The inspection was led by IG Vijay Sakkar, DCP Poonkuzhali and ACP Lalji.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം