എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ മാർഗ നിർദേശങ്ങൾ

Monday May 25th, 2020

തിരുവനന്തപുരം: മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍-

  1. എല്ലാ സ്കൂള്‍ ജീവനക്കാരും സര്‍ജിക്കല്‍ മാസ്ക് അല്ലെങ്കില്‍ തുണി മാസ്ക് ധരിക്കണം. സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കണം
  2. വിദ്യാര്‍ഥികള്‍ക്ക് ഒപ്പം വരുന്ന രക്ഷിതാക്കള്‍ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യണം
  3. ഓരോ ദിവസത്തെ പരീക്ഷക്ക് ശേഷവും സമ്പര്‍ക്ക വിലക്കുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അതാത് കേന്ദ്രത്തിലേക്ക് പോകണം
  4. വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ വരാന്‍ പാടുള്ളൂ. കാത്തിരിപ്പ് കേന്ദ്രത്തില്‍ രക്ഷിതാക്കള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവേക്കേണ്ടതാണ്.
  5. സ്കൂള്‍ പ്രവേശന കവാടത്തിന് ചുറ്റും കുട്ടികളോ രക്ഷിതാക്കളോ കൂടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം
  6. സംസ്ഥാനത്തിന് പുറത്തുനിന്ന് ഉള്ള, സമ്പര്‍ക്ക വിലക്ക് ഉള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും സാനിറ്റൈസ്ഡ് ഇടനാഴി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം