പൗരത്വ നിയമത്തിനെതിരെ പെരുന്നാൾ ദിനത്തിൽ പ്രതിഷേധം

Sunday May 24th, 2020

കൊച്ചി: പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ അവസാനിക്കില്ല എന്ന പ്രഖ്യാപനത്തോടെ കണ്ടന്തറ ഷാഹീന്‍ ബാഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൌരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി കോവിഡ് കാലത്തും തുടരുന്ന പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കയ്യിൽ CAA, NRC വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തി കണ്ടന്തറയിലെ ഓരോ വീട്ടുപടിക്കലും പ്രതിഷേധക്കാര്‍ അണിനിരന്നു. ഇങ്ങനെ നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന ഇത്തരം കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഈ പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം