കോവിഡ് നിരീക്ഷണത്തില്‍ നിന്നു മുങ്ങുന്നവരെ പിടികൂടാന്‍ കൊച്ചിപോലിസ്

Saturday May 23rd, 2020

കൊച്ചി: സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വ്യാപകമായി നിയമം ലംഘിക്കുന്നതായി പരാതി ഉയര്‍ന്നതോടെ ക്വാറന്റീന്‍ ലംഘനം കണ്ടെത്താന്‍ വിപുലമായ നടപടികളുമായി കൊച്ചി സിറ്റി പൊലീസ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടെയുണ്ടെന്ന് ഉറപ്പ് വരുത്താനും അവരുടെ ആവശ്യങ്ങള്‍ അറിയാനുമായി നിരീക്ഷണ കാലയളവ് കഴിയുന്നത് വരെ എല്ലാ ദിവസവും മൂന്ന് തവണ രണ്ട് പൊലീസുകാരടങ്ങുന്ന സംഘം ഇവരെ വീടുകളില്‍ സന്ദര്‍ശിക്കും.

രണ്ട് പേരടങ്ങുന്ന പൊലീസ് സംഘം ഓരോ ഏരിയ കേന്ദ്രീകരിച്ച് ബൈക്കുകളില്‍ പട്രോളിങ് നടത്തും. ഇതിനായി 75 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ സംഘവും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കഴിയുന്ന ഇരുപത് വീടുകള്‍ വീതം സന്ദര്‍ശിക്കും. കോവിഡ് സുരക്ഷ ആപ്പിനൊപ്പം കൊച്ചി സിറ്റി പൊലീസ് രൂപകല്‍പ്പന ചെയ്ത സ്വരക്ഷ ആപ്പും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കും. സ്വരക്ഷ ആപ്പ് വഴി ഡോക്ടര്‍മാരെ ബന്ധപ്പെടാനും കഴിയും. ക്വാറന്റയ്ന്‍ ലംഘിച്ച് പുറത്തേക്ക് സഞ്ചരിച്ചാലും ഈ ആപ്പുകളിലൂടെ മനസ്സിലാക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ചെയ്യും. ക്വാറന്റീന്‍ നിയമം ലംഘിച്ച് വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ 18 പേരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളുമായി സിറ്റി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം