പ്രാര്‍ഥന ആവശ്യമുള്ള സമയം; ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ട്രംപ്

Saturday May 23rd, 2020

വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറില്‍. യു.എസിനൊപ്പം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടിയതാണ് കേസുകള്‍ കൂടാന്‍ കാരണം. യുഎസില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. 1,07,716 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം കേസുകള്‍ ഒരു ദിവസം റിപോര്ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം പതിനാറരലക്ഷമാണ്. മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ചര്‍ച്ചുകളും മസ്ജിദുകളും അടക്കമുള്ള ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഡോള്‍ഡ് ട്രംപ് ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് ലോകത്ത് രണ്ടാമത്. 20000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം ബ്രസീലില്‍ കോവിഡ് റിപോര്‍ട്ട് ചെയ്തത്. പെറു, ചിലി. മെക്‌സിക്കോ എന്നവിടങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കൂടുകയാണ്. ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല എന്നത് ആശ്വാസകരമാണ്. അതേ സമയം തങ്ങള്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചെന്ന് ചൈന അവകാശപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം