വണ്ടൂരില്‍ അജ്ഞാതന്‍ ഭീതി പരത്തുന്നു; യുവതിക്കു നേരെ മുളകുപൊടി ആക്രമണം

Thursday May 21st, 2020
ചിത്രം സാങ്കല്‍പികമാണ്

മലപ്പുറം: വണ്ടൂരില്‍ അജ്ഞാതന്‍ ഭീതി പടര്‍ത്തുന്നു. അമരമ്പലത്ത് കഴിഞ്ഞ ദിവസവും അജ്ഞാതന്റെ ആക്രമണമുണ്ടായി. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യയുടെ കണ്ണില്‍ മുളക് പൊടി എറിയുകയും തലക്ക് അടിയേല്‍ക്കുകയും ചെയ്തു. രാത്രി എട്ടുമണിയോടെയാണ് സംഭവം. വീടിന് പിന്നിലെ തെങ്ങിന്‍ തോട്ടത്തില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് സുരേഷും അയല്‍വാസിയും ഇറങ്ങി തിരയുന്നതിനിടയില്‍ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് നിന്ന ഭാര്യക്ക് നേരെ അജ്ഞാതന്‍ ആക്രമണം നടത്തുകയായിരുന്നു.

ഉടന്‍ തന്നെ പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആക്രമിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. രണ്ടാഴ്ച മുമ്പും ദിവ്യക്ക് നേരെ അജ്ഞാതന്‍ മുളക് പൊടി എറിഞ്ഞിരുന്നു. തലക്ക് അടിയേറ്റ ദിവ്യയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ വിവിധ ഭാഗങ്ങളിലെത്തി വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കുകയും മുളക് പൊടി എറിയുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കൂരാട് മാടമ്പത്ത് കുളിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയുടെ മുഖത്ത് അജ്ഞാതന്‍ കമ്പി കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്ന സംഭവവും ഉണ്ടായി. ഒരു മാസത്തിലധികമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

English summary
In Vandoor, the unknown is terrifying. Anonymous was attacked last night in Amarambalam. In the eyes of Mangalath Suresh's wife Divya, who hails from Unnikulam in Chulliyode, he threw chilli powder in her eyes and rubbed her head. The incident happened around 8pm. Suresh and his neighbors were searching for the light in the coconut plantation behind the house.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം