ആശങ്കയ്ക്ക് അറുതിയായില്ല; സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് 19

Wednesday May 20th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം- രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: തൃശ്ശൂര്‍- 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് – ഒന്നു വീതം. ഇതുവരെ സംസ്ഥാനത്ത് 666 പേരില്‍ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 161 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല. എന്നാല്‍ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരും. പ്രവാസികള്‍ വന്നതോടെയാണ് രോഗബാധിതരുടെ എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം