കോട്ടയത്ത് വയോധികന്‍ വെട്ടേറ്റ് മരിച്ചു

Friday May 15th, 2020

കോട്ടയം: വാകത്താനത്ത് വയോധികനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് കോടാലിക്ക് വെട്ടേറ്റ് തലപിളര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തിയത്. പൊങ്ങത്താനം മുടിത്താനംകുന്ന് കരപ്പാറയില്‍ ചാക്കോ (കുഞ്ഞൂഞ്ഞ് 78) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചാക്കോയും വയോധികയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാവിലെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചതായും തീയും പുകയും ഉയരുന്നതായും വാകത്താനം പോലിസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചു. ഇതനുസരിച്ച് വാകത്താനം എസ്എച്ച്ഒ കെ പി ടോംസന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് ചാക്കോയുടെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടത്. ഇതിന് സമീപത്തുനിന്ന് കോടാലിയും കണ്ടെത്തി. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധസംഘവും സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ചാക്കോയും അയല്‍വാസികളില്‍ ചിലരുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് പോലിസിന് ലഭിച്ച വിവരം. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
An old man was found hacked to death in Vakathanam. The body of the man was found in the backyard of the house, which was chopped off with an ax ax. Chacko (78 years old) died at Mudithanamkunnu Karaparapara in Pongathanam. A neighbor was taken into custody in connection with the incident. Only Chaco and his elderly mother were at home.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം