ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ ധനസഹായം വ്യാഴാഴ്ച മുതൽ

Tuesday May 12th, 2020

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും.

അർഹരുടെ വീടുകളിൽ തുക സഹകരണ ബാങ്കുകളാണ് തുക എത്തിക്കുന്നത്. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നൽകിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തുമ്പോൾ ഒപ്പിട്ട് ഏൽപ്പിക്കേണ്ടതാണെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം