ലോക്ക്ഡൗണ്‍; രണ്ടു പ്രാവശ്യം മാറ്റിവെച്ച വിവാഹം മൂന്നാം വട്ടം മിന്നുകെട്ടി

Saturday May 9th, 2020

തൊടുപുഴ: ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് അടിമാലി ഇരുമ്പുപാലം സ്വദേശി എബിയുടെയും മുനിയറ സ്വദേശിനി ക്രിസ്റ്റിയുടെയും വിവാഹം നീട്ടിവെക്കേണ്ടിവന്നത് രണ്ടുവട്ടം. ഒരിക്കല്‍കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇനി കാത്തിരിക്കുകയും മാറ്റിവെക്കുകയും വേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നാംവട്ടം തീയതി നിശ്ചയിച്ച് ഇരുവരുടെയും വിവാഹം നടത്തി.

കാക്കത്തോട്ടത്തില്‍ സാജുവിന്റെയും ഷൈലയുടെയും മകനാണ് എബി. കളരിക്കല്‍ സ്‌കറിയയുടെയും മോളിയുടെയും മകളാണ് ക്രിസ്റ്റി. ആദ്യം ഏപ്രില്‍ 20ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ലോക്ഡൗണ്‍ നീട്ടിയതോടെ വിവാഹം 30ലേക്ക് മാറ്റി. എന്നാല്‍, ഇടുക്കിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും റെഡ്‌സോണ്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തതോടെ വിവാഹം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വീണ്ടും ലോക്ഡൗണ്‍ നീട്ടുന്നതിന് പ്രഖ്യാപനം വന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നിന് വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചു. അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.

English summary
After the lockdown was extended, the marriage of Adimali Irumpalam and Abhi Muniyara, Christie's, had to be postponed. Once restrained, the householders decided not to wait any longer. Thereafter, the couple met the Covid criteria and set a third date.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം