ലോക്ക് ഡൗൺ മെയ് 29 വരെ നീട്ടി തെലുങ്കാന

Wednesday May 6th, 2020

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് നിലവില്‍ മെയ് 17 വരെയുള്ള ലോക്ക് ഡൗണ്‍ മെയ് 29ലേക്ക് നീട്ടിയതായി പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് തെലങ്കാന. ”ജനങ്ങള്‍ വൈകീട്ട് 6 മണിക്കു മുന്‍പ് അവശ്യവസ്തുക്കള്‍ വാങ്ങി വീടുകളില്‍ തിരിച്ചെത്തണം. ഏഴ് മണി മുതല്‍ കര്‍ഫ്യു ആരംഭിക്കും. ആ സമയത്ത് ആരെയെങ്കിലും പുറത്തു കണ്ടാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കും”. ”സംസ്ഥാനത്ത് എല്ലാ വിധ മെഡിക്കല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സ്ഥിതിഗതിയെയും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കണം. ആരോഗ്യപ്രശ്‌നം പോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളിലലല്ലാതെ 65 വയസ്സിനു മുകളില്‍ ആരും പുറത്തിറങ്ങറുത്. കുട്ടികളെയും പുറത്തുവിടരുത്”- മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം