പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ആംബുലന്‍സുമായെത്തിയ സംഘം പിടിയില്‍

Tuesday May 5th, 2020

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ തിരുവനന്തപുരത്ത് നിന്ന് ആംബുലന്‍സിലെത്തിയ സംഘത്തെ വടകര പോലിസ് പിടികൂടി. ചൊവാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിനു സമീപത്തു നിന്ന് ആംബുലന്‍സ് കഴുകുന്നതുകണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലിസെത്തി വാഹനം കസ്റ്റഡയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികതയില്ലെന്നു പറഞ്ഞ് വിട്ടയച്ചു. പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പോലിസിനെ അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പോലിസ് തയാറായില്ല.

സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട ഇവര്‍ നേരെ കുരിയാടി ഭാഗത്തേക്കാണ് പോയത്. ഇവിടെ പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനിടെ ഇതുവഴിയെത്തിയ റവന്യു സംഘം ചോദിച്ചപ്പോള്‍ മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പോലിസിനെ അറിയിച്ചു. പോലിസ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി ലഭിച്ചത്. ലോക്ക് ഡൗണായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് ആംബുലന്‍സില്‍ തിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്.

അതെസമയം, തട്ടിക്കൊണ്ടുപോവുന്നതിന് എത്തിയതിന് പരാതിയൊന്നും ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിനും കബളിപ്പിച്ചതിനും കേസെടുക്കാനാണ് പോലിസ് നീക്കം. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് സംഘം പോലിസിനോടു പറഞ്ഞതത്രെ.

English summary
Vadakara Police have arrested an ambulance team from Thiruvananthapuram for abducting the girl during lockdown. As of Tuesday morning, the ambulance was rotating in the Vadakara and Chorode areas

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം