മാനസിക പീഡനത്തിന് അധ്യാപകനെതിരെ പരാതി നല്‍കിയ അധ്യാപികയെ പിരിച്ചുവിട്ടു

Monday May 4th, 2020

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ മാനസിക പീഡനത്തിന് അധ്യാപകനെതിരേ പരാതി നല്‍കിയ അധ്യാപികയെ മാനേജ്മെന്‍റ് പിരിച്ച വിട്ടു. 25 വര്‍ഷത്തെ സര്‍വീസുള്ള അധ്യാപികയ്‌ക്കെതിരെയാണ് മാനേജ്‌മെന്റിന്റെ നടപടി. വട്ടിയൂര്‍കാവ് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അധ്യാപിക പ്രധാന അധ്യാപകന്‍ സുനില്‍ ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും വട്ടിയൂര്‍ക്കാവ് പൊലീസിലും അധ്യാപിക പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.

എന്നാല്‍ അനധികൃതമായി സ്‌കൂളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കാണിച്ച് കഴിഞ്ഞദിവസം സ്‌കൂള്‍ മാനേജ്‌മെന്റ് ഇവര്‍ക്ക് നോട്ടീസ് അയച്ചു. ജോലിയില്‍ നിന്ന് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.വനിതാ കമ്മീഷന്റെ തെളിവെടുപ്പില്‍ പരാതിക്കാരിയെ പിന്തുണച്ച മറ്റ് അധ്യാപകരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.

English summary
Woman lodges complaint against teacher for mental harassment in Vattiyoorkkavu

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം