ലോക്ക്ഡൗണ്‍ നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

Saturday May 2nd, 2020

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനനങ്ങള്‍. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ഡല്‍ഹി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.

ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ഡല്‍ഹിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം. ഡല്‍ഹിയിലേക്കോ, ഡല്‍ഹിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പോലും ഇളവില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യു പി സര്‍ക്കാരിന്റെ നിയന്ത്രണം. ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്നത് ഗുഡാഗ് ഗാവ്, നോയിഡ മേഖലകളിലാണ്. ഈ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി നിവാസികളുമുണ്ട്. അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യസേവനങ്ങളുടെ ഭാഗമായി പോലും ഇവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും പിന്‍വലിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം