സമ്മേളനത്തിനെന്നു പറഞ്ഞു മുങ്ങുന്നത് രണ്ടാംഭാര്യയെ കാണാന്‍; ആദ്യഭാര്യ കാര്‍ തകര്‍ത്തു

Friday May 1st, 2020

മലപ്പുറം: സമ്മേളനങ്ങള്‍ക്കെന്ന് പറഞ്ഞ് ഭര്‍ത്താവ് പോകുന്നത് രണ്ടാം ഭാര്യയുടെ അടുത്തേക്ക്. സംഭവമറിഞ്ഞ ആദ്യ ഭാര്യ രോഷാകുലയായി ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ അടിച്ചു തകര്‍ത്തു. ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയയാളെ പൊലീസ് പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കായംകുളം ചെലവൂര്‍ സ്വദേശി ഡല്‍ഹി നിസമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് നാട്ടിലെത്തി 28 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം അടുത്തദിവസം രാത്രിതന്നെ മലപ്പുറം ചോക്കാട് മമ്പാട്ട് മൂലയിലെ രണ്ടാം ഭാര്യയുടെ വീട്ടില്‍വന്നു.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും ഇവിടെയെത്തി. കായംകുളത്ത് 28 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍, മൂന്നാം ദിവസം തന്നെ അധികൃതരുടെ നിര്‍ദേശം അവഗണിച്ച് ഇയാള്‍ കായംകുളത്തേക്ക് കടന്നു. പുലരും മുമ്പേ മുങ്ങിയ ഇയാളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ വി. ശശിധരന്‍ കായംകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിച്ചു.

കായംകുളത്ത മേല്‍വിലാസത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിച്ചു. ഇതോടെയാണ് രണ്ടാം ഭാര്യയുടെ കാര്യം വീട്ടിലറിയുന്നത്. ഇതോടെ ആദ്യഭാര്യ രോഷാകുലയായി കാറുള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും വീണ്ടും ഒരുമാസത്തേക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം