സഹോദരനൊപ്പം യാത്രചെയ്ത 18കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

Friday May 1st, 2020

ബെതുല്‍: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടതിനു ശേഷമായിരുന്നു സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ബെലെ (22), സന്ദീപ് ഖാദിയ (23) എന്നിവരാണ് പ്രായപൂര്‍ത്തിയെത്താത്തവര്‍ക്കൊപ്പം പിടിയിലായത്. ലോകേഷ് സോണി (22), പവന്‍ ബെലെ (24) എന്നീ പ്രതികള്‍ ഒളിവിലാണ്.

ബുധനാഴ്ച രാത്രി പെണ്‍കുട്ടിയും സഹോദരനും ബൈക്കില്‍ അവരുടെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ എട്ടരയോടെ ഏഴ് പ്രതികളും ചേര്‍ന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ സഹോദരനെ തൊട്ടടുത്ത കിണറ്റിലേക്ക് തള്ളിയിടുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ പ്രതികള്‍ പെണ്‍കുട്ടിക്കെതിരെ അതിക്രമം തുടര്‍ന്നു. പ്രതികള്‍ സ്ഥലം വിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി കിണറ്റില്‍ നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലേക്ക് പോവുകയുമായിരുന്നുവെന്ന് കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ അധികാരി രാജേന്ദ്ര ധര്‍വ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം