തൃശൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു

Tuesday April 28th, 2020

അബൂദബി: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യു.എ.ഇയില്‍ മരിച്ചു. തൃശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തില്‍പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസ്(41) ആണ് മരിച്ചത്. ദുബൈ അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു. ഈമാസം 19ന് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസം മുമ്പ് മുതല്‍ ദുബയ് റാശിദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബൈയില്‍ സംസ്‌കരിക്കും. ഭാര്യ: സൂരജ. മക്കള്‍: അമേയ, അക്ഷര.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം