കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് യു.എ.ഇയില്‍ മരിച്ചു

Sunday April 26th, 2020

കണ്ണൂര്‍: യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാമസ്ജിദിനു സമീപം ബൈത്തുല്‍ റുബ്ബയിലെ കൊവ്വത്തലക്കല്‍ അബ്ദുറഹിമാന്‍(55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് യു.എ.ഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ദുബയ് വൈഡ് റേഞ്ച് റസ്‌റ്റോറന്റിലാണ് ജോലി. മകളുടെ വിവാഹത്തിന് കഴിഞ്ഞ മാസം നാട്ടിലുണ്ടായിരുന്നു. മാര്‍ച്ച് എട്ടിനാണു തിരിച്ചുപോയത്. ഭാര്യ: മുഴപ്പിലങ്ങാട് മഠം മുണ്ടാമ്പലം ഹൗസില്‍ റാബിയ. മക്കള്‍: റഊഫ്, റംഷാദ്(ഇരുവരും ദുബയ്), റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, സുഹൈല്‍, ഫാത്തിമ, അര്‍ഫാന. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, അസ്മ, സുഹറ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം