ഉത്രവധക്കേസ്; പാമ്പിനെ കൈമാറിയത് വീടിന് സമീപത്ത് വച്ചെന്ന് വനം വകുപ്പ്

പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരുന്നതായും വനംവകുപ്പ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ മൂന്നുപേരും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

Friday June 19th, 2020

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ ഒന്നാംപ്രതി സൂരജിന് പാമ്പ് പിടുത്തക്കാരന്‍ അണലിയെ കൈമാറിയത് വീടിന് സമീപത്ത് വച്ചെന്ന് വനംവകുപ്പ്. വധക്കേസില്‍ വനംവകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തി. 1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 931 പ്രകാരമാണ് നടപടി ഇപ്പോള്‍ പുരോഗമിക്കുന്നത്. വന്യജീവിയെ വേട്ടയാടി പിടിച്ചു, അനധികൃതമായി കൈവശം വെച്ചു, കൊലപാതകത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് ഫെബ്രുവരി 26ന് കാറില്‍ അണലിയെ പറക്കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ കൈമാറിയത് മാര്‍ച്ച് ഏഴിന് ഏനാത്ത് വെച്ചായിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരുന്നതായും വനംവകുപ്പ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ മൂന്നുപേരും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം