ഭാര്യയെ അനുനയിപ്പിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച ഭര്‍ത്താവ് മരിച്ചു

Saturday April 25th, 2020

കണ്ണൂര്‍: പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ ലൈവായി തൂങ്ങിമരണം മൊബൈലില്‍ പകര്‍ത്തി അഭിനയിക്കുന്നതിനിടെ യുവാവ് മരിച്ചു. പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അരിയില്‍ കയ്യംതടം സ്വദേശി എ എം റിയാസ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ഏതാനും മാസങ്ങള്‍ മുമ്പാണ് റിയാസ് ഇവിടെ താമസമാക്കിയത്. ഇയാളുടെ ഭാര്യ വ്യാഴാഴ്ച വൈകുന്നേരം വഴക്കുകൂടി പിണങ്ങിപ്പോയിരുന്നു. ഇവരെ ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലില്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ചതെന്ന് പോലിസ് പറഞ്ഞു. ഇതിനിടയില്‍ അബദ്ധത്തില്‍ കയര്‍മുറുകി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിവരം നല്‍കിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലിസ് വാതില്‍ പൊളിച്ച് അകത്തു കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ്-ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷീറ. ഏകമകന്‍: ഫിദല്‍(എട്ട് മാസം). സഹോദരങ്ങള്‍: റഷീദ്, റംഷീദ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം