ജാതിയും മതവും നോക്കിയല്ല കോവിഡ് ബാധയെന്ന് പ്രധാനമന്ത്രി

Sunday April 19th, 2020

ന്യൂഡല്‍ഹി: ആക്രമിക്കുന്നതിന് മുമ്പ് കോവിഡ് ജാതിയും മതവുമൊന്നും നോക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി, മതം, നിറം, ഭാഷ, അതിര്‍ത്തികള്‍ നോക്കാതെയാണ് കോവിഡ് ബാധിച്ച് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാഹോദര്യവും ഒരുമയും കൊണ്ട് വേണം കോവിഡിന് നാം മറുപടി കൊടുക്കേണ്ടത്. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യത്ത് കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ മുന്നോട്ട് പോകുന്നിതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നേരത്തെ, കോവിഡ് രാജ്യത്ത് പടരുമ്പോഴും മതത്തിന്റെയും മറ്റും വേര്‍തിരിവുകള്‍ പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ നടപടി ഏറെ വിവാദത്തിലായിരുന്നു. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലവുമായി വരാത്ത മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കാനാവില്ലെന്ന് മീററ്റിലെ വാലന്റിസ് കാന്‍സര്‍ ആശുപത്രി ഹിന്ദി ദിനപത്രത്തില്‍ പരസ്യം നല്‍കിയതും ഇപ്പോള്‍ വിവാദം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് കോവിഡ് ജാതിയും മതവുമൊന്നും നോക്കാറില്ലെന്ന പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്ത് വന്നിട്ടുള്ളത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം