ചോദിച്ച പണം നല്‍കിയില്ല; 17 കാരന്‍ അമ്മയെ തീകൊളുത്തി കൊന്നു

Saturday April 18th, 2020

മുംബൈ: ചോദിച്ച പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം അമ്മയോട് മകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ മകന്‍ അമ്മയെ തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം