പാനൂര്‍ പീഡനം; ബി.ജെ.പി നേതാവിന്‍റെ അറസ്റ്റ് വൈകിയത് കോവിഡ് മൂലമെന്ന് പോലിസ്

Wednesday April 15th, 2020

കണ്ണൂര്‍: പാനൂര്‍ പീഡനകേസ് പ്രതിയായ ബിജെപി പ്രാദേശിക നേതാവ് പദ്മരാജന്റെ അറസ്റ്റ് വൈകിയതിന് കാരണം കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെന്ന് ഡിവൈഎസ്പി. കൊവിഡ് കാലമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമായിരുന്നെന്നും ഇതാണ് അറസ്റ്റ് വൈകാനുള്ള കാരണമെന്നും തലശ്ശേരി ഡിവൈഎസ്പി വിശദീകരിച്ചു. സാക്ഷികളെ കണ്ടെത്താനും ചോദ്യം ചെയ്യാനും പറ്റാത്ത അവസ്ഥയിലായിരുന്നു അന്വേഷണ സംഘം. മറ്റ് താമസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശക്തമായ നടപടിയാണ് പൊലീസ് കൈക്കൊണ്ടതെന്നും ഡിവൈഎസ്പി സ്വകാര്യ വാര്‍ത്താചാനലിനോട് പറഞ്ഞു.
പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുനിയില്‍ പദ്മരാജന്‍ ഒളിവില്‍ താമസിച്ചത് പാനൂര്‍ പൊലീസിന്റെ മൂക്കിന്‍ തുമ്പിലായിട്ടും ഇയാളെ ഒരുമാസത്തിന് ശേഷമാണ് പിടികൂടുന്നത്. തൃപ്പങ്ങോട്ടൂരില്‍ കേവലം നാല് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വിളക്കോട്ടുരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. യുവമോര്‍ച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസിന് വ്യക്തമായത്.
മാര്‍ച്ച് 17 ന് കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടുന്നത് വൈകുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളില്‍ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സഹപാഠി വെളിപ്പെടുത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസിനെതിരെ പരസ്യ വിമര്‍ശനവുമായി ആരോഗ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ജനരോഷം ശക്തമായതോടെയാണ് ബുധനാഴ്ച വൈകിട്ടോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം