സുരേന്ദ്രനും കോണ്‍ഗ്രസ് യുവതുര്‍ക്കികളും നേര്‍ക്കുനേര്‍

Sunday April 12th, 2020

പാലക്കാട്: കോവിഡിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമര്‍ശിക്കാനായി മാത്രം വാതുറക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പരാമര്‍ശത്തെ ട്രോളി കോണ്‍ഗ്രസ് നേതാക്കള്‍.

സര്‍ക്കാരിനെ ചെറുതായി ഒന്ന് വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. സുരേന്ദ്രന്‍ ക്ഷമിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതിപക്ഷം സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുന്നുവെന്നു പറയുന്ന സുരേന്ദ്രന്‍ എപ്പോഴാണ് ഭരണപക്ഷമായതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.സി വിഷ്ണുനാഥ് ചോദിച്ചു. സുരേന്ദ്രന്റെ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്നും പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്റെ ഹൃദയം വിങ്ങുന്നതെന്തിനാണെന്നുമെന്നും ജ്യോതികുമാര്‍ ചാമക്കാല അഭിപ്രായപ്പെട്ടു. ഇതിനുപിന്നാലെ സമാന കാമ്പയിനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം