ബംഗാളി യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

Sunday April 12th, 2020

കുണ്ടറ: ബംഗാള്‍ സ്വദേശി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. വെള്ളിമണ്‍ ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് (28) കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ് ദീപക്കിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.30ഓടെ വീട്ടിലായിരുന്നു സംഭവം. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കവിതയുടെ അമ്മ സരസ്വതിക്കും സാരമായി പരിക്കേറ്റു. കവിതയുടെ മക്കള്‍ ഒമ്പതും ഏഴും വയസ്സ് പ്രായമുള്ള ലക്ഷ്മിയും കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ എത്തുമ്പോള്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു കവിത.

കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. കവിതയുടെ വീട്ടിലായിരുന്നു താമസം. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മാണ ജോലികളും ചെയ്തുവരികയായിരുന്നു. പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നും പിടികൂടി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം