ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ കീഴടങ്ങി

Monday October 22nd, 2018

പാലക്കാട് :ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ചിറ്റൂര്‍ കൊഴിഞ്ഞമ്പാറയിലാണ് സംഭവം. കൊലപാതകങ്ങള്‍ നടത്തിയ ചിറ്റൂര്‍ സ്വദേശി മാണിക്യന്‍ പൊലീസില്‍ കീഴടങ്ങി. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് ചിറ്റൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും കുറച്ചു ദിവസം മുമ്പാണ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇടക്ക് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കരിങ്ങാലിപ്പളത്ത് നിന്ന് ഒരു വര്‍ഷം മുമ്പാണ് മാണിക്യനും കുടുംബവും കൊഴിഞ്ഞമ്പാറയില്‍ വാടക വീട്ടിലേക്ക് മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇവര്‍ ചെയ്തിരുന്നത്. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം