സി എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ നിര്യാതനായി

Wednesday October 17th, 2018
2

മലപ്പുറം: പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂര്‍ ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍(68) നിര്യാതനായി. പ്രമുഖ പണ്ഡിതനായിരുന്ന സി.എച്ച് കുഞ്ഞീന്‍കുട്ടി മുസ്ലിയാരുടെ മകനാണ്. ചോലക്കുണ്ട്, വടക്കുംമുറി മഹല്ലുകളുടെ ഖാസി, സബീലുല്‍ ഹിദായ കോളേജ് സ്ഥാപകന്‍, കേരളത്തിലെ പ്രഥമ അറബി മാസികയായ അന്നഹ്ദയുടെ സ്ഥാപകന്‍ എന്നീ നിലകളില്‍ വര്‍ത്തിച്ചിട്ടുണ്ട്.

മരണവിവരമറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി പ്രമുഖ വ്യക്തിത്വങ്ങളടക്കം നിരവധി വേര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. നിരവധി തവണകളായി നൂറുക്കണക്കിനാളുകള്‍ പങ്കെടുത്താണ് മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ചത്.

വൈകീട്ട് നാലരക്ക് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സബീലുല്‍ഹിദായ കോളജ് പരിസരത്ത് മറവ് ചെയ്തു.

ഓടക്കല്‍ ആയിഷു ബീവിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞീന്‍ ഹുദവി, സാലിഹ് ഹുദവി, റഹ്മത്ത്, നുസ്‌റത്ത്. മരുമക്കള്‍: ഉള്ളാട്ട് സലാം ഹുദവി, ഉബൈദ് അന്‍വരി നെല്ലായ, നൂറുല്‍ ബിഷ്‌റിയ.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം