നടിമാര്‍ക്ക് നേരെയുള്ള അതിക്രമം; നടിമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

Wednesday October 17th, 2018
2

കൊച്ചി: മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് നേരെയുണ്ടാവുന്ന ലൈംഗിക അതിക്രമങ്ങളടക്കം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ‘അമ്മ’ സംഘടനക്കകത്ത് സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഹൈകോടതിയില്‍. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന സുപ്രീംകോടതി വിധി മലയാളം സിനിമ താരങ്ങളുടെ സംഘടനയില്‍ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യു.സി.സിക്ക് വേണ്ടി ഭാരവാഹികളായ പത്മപ്രിയയും റിമ കല്ലിങ്കലും ഹരജി നല്‍കിയിരിക്കുന്നത്. ഒട്ടേറെ ദുരനുഭവങ്ങള്‍ സിനിമ മേഖലയിലുള്ള വനിതകള്‍ക്ക് നേരിടേണ്ടി വരുന്നതായി ഹരജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ദിനംപ്രതി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ലൈംഗിക അതിക്രമങ്ങളെക്കുറിച്ചടക്കമുള്ള പരാതികള്‍ പരിഗണിക്കാനോ പരിഹാരമുണ്ടാക്കാനോ മറ്റ് നടപടിക്രമങ്ങള്‍ സ്വീകരിക്കാനോ സംഘടനക്കകത്ത് സംവിധാനങ്ങളില്ല. അതിനാല്‍, ഇരയാവുന്നവര്‍ നിസ്സഹായാവസ്ഥയിലാണ്. ‘അമ്മ’യുടെ നടപടി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാന്‍ 2013ല്‍ പാര്‍ലമന്റെ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. സുപ്രീം കോടതി ഉത്തരവുകളുമുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപവത്കരിച്ചു കഴിഞ്ഞു. എന്നിട്ടും ‘അമ്മ’ ഭാരവാഹികള്‍ സ്വേച്ഛാപരമായാണ് ഇടപെടുന്നത്.

ഒരു സിനിമ നിര്‍മാണത്തിനിടെ നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് നല്‍കുന്ന പരാതി ആ സിനിമയുടെ ചിത്രീകരണം കഴിയുന്നതോടെ ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യം സംഘടനയില്‍ നിലനില്‍ക്കുന്നത് കോടതി പ്രത്യേകം പരിശോധിക്കണം. തുടര്‍ന്ന് പൊതുസമ്മതരായ വ്യക്തികളടങ്ങുന്ന പ്രത്യേക സമിതി രൂപവത്കരിച്ച് ‘അമ്മ’ക്കകത്തെ പരാതി പരിഹാര സംവിധാനമെന്ന നിലയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം