സൗദിയെ പിന്തുണച്ച് ബഹറൈന്‍

Tuesday October 16th, 2018
2

മനാമ: ഈയിടെയായി സൗദി അറേബ്യക്ക് എതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ബഹ്‌റൈന്‍ ശക്തമായി രംഗത്തെത്തി. ബഹ്‌റൈന്‍ മന്ത്രിസഭയോഗം ഈ വിഷയത്തില്‍ സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനൊപ്പം സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് സല്‍മാന്‍ ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഫോണില്‍ വിളിച്ചു സൗദി പിന്തുണയും ഐക്യദാര്‍ഡ്യവും അറിയിക്കുകയും ചെയ്തു.
ചില സാമൂഹിക മാധ്യമങ്ങള്‍ വഴി സൗദിക്കെതിരെ നടത്തുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ഇവ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി സൗദിയെ തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും ഒപ്പമാണ് ബഹ്‌റൈന്‍ നിലകൊള്ളുന്നത്. സൗദി പിന്തുടരുന്ന ഇസ്ലാമിക മൂല്യങ്ങളും പാരമ്പര്യങ്ങളും അതേപടി മുന്നോട്ട് പോകുന്നതില്‍ അസ്വസ്ഥപ്പെടുന്ന പലരുമുണ്ട് എന്നും ബഹറൈന്‍ മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം