ശബരിമല; ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Tuesday October 16th, 2018
2

പത്തനംതിട്ട: പന്തളം രാജകുടുംബവുമായി ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പന്തളം കൊട്ടാരം പ്രതിനിധിയടക്കം ചര്‍ച്ച ബഹിഷ്‌കരിച്ചു. 19ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാമെന്ന ബോര്‍ഡിന്റെ നിര്‍ദേശം പന്തളം കൊട്ടാരം പ്രതിനിധികള്‍ അംഗീകരിച്ചില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെന്ന് പന്തളം രാജകുടുംബം വ്യക്തമാക്കി. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തതിനാല്‍ കൂടുതല്‍ ചര്‍ച്ചയിലേക്ക് നീങ്ങിയില്ലെന്ന് പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി ശശികുമാര്‍ വര്‍മ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തങ്ങള്‍ തര്‍ക്കമുണ്ടാക്കുന്നില്ല. ആചാരപരമായ കാര്യങ്ങഴില്‍ കൃത്യത പുലര്‍ത്തണം. ശബരിമല യുദ്ധക്കളമാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏതു നിലക്കാണ് നിയമനടപടി സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ 19ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കാമെന്ന് പന്തളം രാജകുടുംബത്തെ അറിയിച്ചതാണെന്നും അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അയ്യപ്പ സേവാ സംഘം ഉള്‍പ്പെടെ ശബരിമലയില്‍ ഇടപെടുന്ന സംഘടനകളും ഒരുമിച്ചു നിന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ബുധനാഴ്ചത്തെ മാസ പൂജക്ക് പഴയ നില തുടരണമെന്നാണ് കൊട്ടാരത്തിന്റെ മറ്റൊരാവശ്യം. എന്നാല്‍ കോടതിവിധി നില നില്‍ക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് അങ്ങനൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം