ശബരിമല; സുധാകരനെ തിരുത്തി മുല്ലപ്പള്ളി

Tuesday October 16th, 2018
2

തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് തള്ളി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ശബരിമലയില്‍ എത്തുന്ന യുവതികളെ തടയല്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുവതികളെ തടയുമെന്ന സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
അതേസമയം, ശബരിമലയില്‍ പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുമെന്നും പാര്‍ട്ടി തീരുമാനമാണ് സുധാകരന്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസ സംരക്ഷണമാണ് എക്കാലത്തെയും പാര്‍ട്ടി നിലപാട്.

വ്രതമനുഷ്ഠിച്ച് മല ചവിട്ടാന്‍ ഒരുക്കം നടത്തുന്ന യുവതികളുടെ വിശ്വാസവും സംരക്ഷിക്കുമോ എന്നാ ചോദ്യത്തിന് യുവതികള്‍ സംഘര്‍ഷത്തിന് ശ്രമിക്കരുതെന്നായിരുന്നു മറുപടി. ശബരിമല അയോധ്യയാക്കാനാണ് ബി.ജെ.പിയുടെ നിഗൂഢ ശ്രമം. അതേസമയം, ഈ വിഷയത്തില്‍ ഏറ്റുമുട്ടലിലേക്ക് സി.പി.എം. പോകരുത്. കണ്ണൂര്‍ നശിപ്പിച്ചയാളാണ് മുഖ്യമന്ത്രി. മധ്യ തിരുവിതാംകൂര്‍ ശാന്തമായ സ്ഥലമാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിഗൂഢ അജണ്ടയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

10നും 50നുമിടയില്‍ പ്രായമുള്ളവര്‍ ശബരിമലയില്‍ എത്തരുതെന്ന് ഒപ്പമുണ്ടായിരുന്ന വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നേല്‍ സുരേഷ് പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം