ഹിന്ദു-മുസ്ലിം കമിതാക്കള്‍ കാറില്‍ മരിച്ച നിലയില്‍

Thursday June 7th, 2018

മുംബൈ: ഹിന്ദു-മുസ്‌ലിം കമിതാക്കള്‍ കാറില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാന്‍(26), മനിഷ നേഗില്‍(21)എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ അഫ്രോസ് ഖാന്റെ ഉടമസ്ഥതയിലുള്ളതാണ്.
കാറിന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് കാറിന്റെ ഡോര്‍ തകര്‍ത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം