കെ എം മാണി യു.ഡി.എഫിലേക്ക്; ആദ്യപടിയായി ചെങ്ങണ്ണൂരില്‍ പിന്തുണ

Tuesday May 22nd, 2018

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ഉപസമിതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിനെ പിന്തുണക്കാനുള്ള തീരുമാനമെന്ന് കെ.എം. മാണി പറഞ്ഞു. കര്‍ഷകരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നും മാണി ആരോപിച്ചു. രാജ്യത്ത് ഉയര്‍ന്ന് വരുന്ന വര്‍ഗീയതയെ ചെറുക്കാന്‍ പ്രാദേശിക സംഖ്യത്തിനെ കഴിയൂ. ദേശീയതലത്തില്‍ മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് കേരളാ കോണ്‍ഗ്രസ് തീരുമാനമെന്നും മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ പങ്കെടുപ്പിക്കും. മുന്നണി പ്രവേശനം പിന്നീടെന്നും ശത്രുക്കളോട് ക്ഷമിക്കുന്നയാളാണ് താനെന്നും കെ.എം. മാണി വ്യക്തമാക്കി.
തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ പാലായിലെ വീട്ടിലെത്തി കെ.എം. മാണിയെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരാണ് മാണിയെ കണ്ടത്. കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ മാണിയും മകന്‍ ജോസ് കെ. മാണി എം.പിയും മാത്രമാണ് പങ്കെടുത്തത്. ചെങ്ങന്നൂരില്‍ ഇടതു മുന്നണിയെ പിന്തുണക്കാനുള്ള നീക്കം കേരള കോണ്‍ഗ്രസില്‍ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചതിനിടെയാണ് യു.ഡി.എഫ് നേതാക്കള്‍ മാണിയുടെ പിന്തുണ തേടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം