രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡില്‍ പോലിസുകാരന്‍ ആക്രമിച്ചു

Tuesday May 22nd, 2018
2

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പോലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച വൈകീട്ട് ഗുജറാത്തിലെ ജാംനഗറില്‍ വെച്ചാണ് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കിയെ പൊലീസുകാരന്‍ മര്‍ദിച്ചത്. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച് റിവാബ സോളാങ്കി ഓടിച്ചിരുന്ന കാര്‍ സഞ്ജയ് ആഹിര്‍ എന്ന പോലീസുകാരന്റെ ബൈക്കില്‍ ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ റിവാബ സോളാങ്കിയെ പരസ്യമായി കൈയേറ്റം ചെയ്തത്. ആക്രമണത്തില്‍ റിവാബക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് നാട്ടുകാരും പോലീസ് സംഘവും എത്തിയതോടെയാണ് പോലീസുകാരന്‍ ശാന്തനായത്. ആക്രമണം നടക്കുമ്പോള്‍ ജഡേജയുടെ അമ്മയും കാറിലുണ്ടായിരുന്നു. റിവാബ സോളാങ്കിയുടെ പരാതിയെ തുടര്‍ന്ന് പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാംനഗര്‍ എസ്.പി പ്രദീപ് സേജുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ വകുപ്പുതല അന്വേഷണവും സസ്‌പെന്‍ഷനും നേരിടേണ്ടി വരും. രവീന്ദ്ര ജഡേജ നിലവില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ഒപ്പമാണുള്ളത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം