ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

Monday May 21st, 2018

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. മുകേഷ് വാണിയ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്. വാണിയക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വാണിയ ആക്രമിക്കപ്പെടുന്ന വീഡിയോ ഗജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം