പുഷ് അപ് എടുക്കൂ, ആയുസ്സ് കൂട്ടൂ

Monday November 6th, 2017
2

മെല്‍ബണ്‍: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണല്ലോ. നമ്മുടെ നാട്ടില്‍ ആളുകള്‍ ചെയ്യുന്ന ‘പുഷ് അപ്’ വ്യായാമത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുണങ്ങളൊക്കെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ആസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ‘പുഷ് അപ്’ സ്ഥിരമായി ചെയ്യുന്ന 80,000 ത്തോളം ആളുകളിലാണ് പരീക്ഷണം നടത്തിയത്. ‘പുഷ് അപ്’ ചെയ്യുന്നവരില്‍ 23 ശതമാനം പേരിലും അകാലമരണം സംഭവിച്ചില്ലെന്നും 31 ശതമാനം പേരില്‍ അര്‍ബുദസംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. ‘അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡമോളജി’ എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം